വിരാടചരിതം തുടരുന്നു! ടെസ്റ്റിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് കിംഗ് കോഹ്ലി
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിവസം അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി അർധസെഞ്ച്വറി നേടി
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിവസം അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി അർധസെഞ്ച്വറി നേടി.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ഒരു നാഴികക്ക്ല്ലും വിരാട് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് എന്ന മൈൽസ്റ്റോണാണ് കോഹ്ലി നേടിയത്. മത്സരത്തിൽ 70 റൺസാണ് കോഹ്ലി നേടിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 231 റൺസ് എന്ന നിലയിൽ ആണ്. സർഫറാസ് ഖാനും ഫിഫ്റ്റി നേടി. 70 റൺസ് നേടിയാണ് താരം ക്രീസിൽ തുടരുന്നത്. രോഹിത് 63 പന്തിൽ 52 റൺസും നേടി.എട്ട് ഫോറുകളും ഒരു സിക്സുമാണ് രോഹിത് നേടിയത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനാണ് പുറത്തായത്. ഇന്ത്യൻ താരങ്ങൾക്ക് ഒരു അവസരവും നൽകാതെയ ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യയെ തകർക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത കിവീസ് 402 റൺസിനാണ് പുറത്തായത്.
ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകളും വില്യം ഔറർക്കെ നാല് വിക്കറ്റുകളും നേടി തിളങ്ങി.ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര സെഞ്ച്വറി നേടി തിളങ്ങി.
കോൺവേ അർധ സെഞ്ച്വറിയും നേടി. 91 റൺസാണ് കോൺവേ അടിച്ചെടുത്തത്. ഇന്ത്യക്കായി കുൽദീപ് യാദവ്, ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി.